വടകര: സംസ്ഥാനത്ത് കൊള്ളപ്പലിശക്കാര്‍ വീണ്ടും പിടിമുറുക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു. നേരത്തെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന്
ഇത്തരക്കാരുടെ പ്രവര്‍ത്തനം പിന്നോട്ട് പോയിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഉത്തരക്കാര്‍ പല രൂപത്തിലും ഭാവത്തിലും പല പ്രദേശത്തും ശകതി പ്രാപിച്ചുവരുന്നതായി പിണറായി പറഞ്ഞു. വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ ആധുനീകരിച്ച ഹെഡ്ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകളെ തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നുണ്ട്. സഹകരണ സംഘങ്ങളില്‍ നിന്ന് കുറഞ്ഞ പലിശക്ക് ലഭിക്കുന്ന വായ്പ വാങ്ങി ഇത്തരക്കാര്‍ ബ്ലേഡ് പലിശക്ക് കടം കൊടുക്കുന്നുണ്ട്. ഇവ ആരും കണ്ടില്ലെന്ന് നടിച്ചുകൂടാ. ഒരു വിട്ടു വീഴ്ചയുമില്ലാതെ ഇതിനെ എതിര്‍ക്കണം. രാഷ്ട്രീയം മറന്ന് എല്ലാ പൊതുപ്രവര്‍ത്തകരും ഇത് ഗൗരവമായി കണ്ട് ബ്ലേഡ് പലിശക്കാരെ എതിര്‍ക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.
ബാങ്ക് പ്രസിഡന്റ് സി.ഭാസ്കരന് അധ്യക്ഷത വഹിച്ചു. ഓഡിറ്റോറിയവും നവീകരിച്ച ഹെഡ് ഓഫീസും കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഗ്രിക്കള്‍ച്ചര്‍ ട്രെയിനിംഗ് ഹാളും മെഡിക്കല്‍ ലാബ്, ഫാര്‍മസി എന്നിവ കേരള ബാങ്ക് ചെയര്മാന് പി.മോഹനനും കാര്‍ഷിക വിപണന കേന്ദ്രവും ഇലക്ട്രിക്കല്‍ വാഹന ലോണും യുഎല്‍സിസിഎസ് ചെയര്മാന്
എസ്.ഷിജുവും കാര്‍ഷിക നഴ്സറിയും സെയിഫ് ഡെപ്പോസിറ്റ് ലോക്കറും അസി. രജിസ്റ്റാര്‍ പി.സതീഷും സ്ഥാപക പ്രസിഡന്റ് എം.കൃഷ്ണന്റെ ഫോട്ടോ അനാഛാദനം വൈസ് പ്രസിഡന്റ് എ.ടി.ശ്രീധരനും നിര്‍വഹിച്ചു. എം.ഫൈസല്‍, ആയാടത്തില്‍ രവീന്ദ്രന്, മനയത്ത് ചന്ദ്രന്, പി.കെ.ദിവാകരന്, ടി.പി.ഗോപാലന്, അഡ്വ. ഇ.നാരായണന്‍നായര്‍, എം.സി.ഇബ്രാഹിം, ടി.പി.ബിനീഷ്, കെ.കെ.കൃഷ്ണന്, ആര്.സത്യന്, പി.സത്യനാഥന്, സി.കെ.കരീം, പി.എം.വിനു, ടി.എന്‍.കെ.ശശീന്ദ്രന്, ടി.രാധാകൃഷ്ണന്, ഷംസീര്‍ ചോമ്പാല, രഞ്ജിത്ത് കള്ളാട്ട്, രാജന് കരിപ്പള്ളി, കെ.കെ.ഷരിഷ്കുമാര്, പി.പി.പ്രസീദ്, ആര്.രജീഷ്, വള്ളില്‍ ശ്രീജിത്ത്, സജിത്ത് കുമാര്‍, ഡോ. കോമത്ത് അബ്ദുല്‍അസീസ് എന്നിവര്‍ പ്രസംഗിച്ചു.















