
വാണിമേല്‍: കോണ്‍ഗ്രസ് വാണിമേല്‍ മണ്ഡലം കമ്മിറ്റി ‘ജനാധിപത്യ അട്ടിമറിക്കെതിരെ ജനരോഷം’ എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജമാല്‍
കോരങ്കോട്ട് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കളിപ്പാവയാണെന്നും ഭരണഘടന സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.കെ. മുത്തലിബ് അധ്യക്ഷത വഹിച്ചു. ജോസ് ഇരുപ്പക്കാട്, കെ ബാലകൃഷ്ണന്‍, സുലൈമാന്‍ നങ്ങാണ്ടി, ശശി പി എസ്, അനസ് നങ്ങാണ്ടി, മൊയ്തുട്ടി ടി കെ, വിജയന്‍ കെ പി, ജയേഷ്‌കുമാര്‍ യു പി, കെ പി അബ്ദുല്ല, രവീന്ദ്രന്‍ വയലില്‍, രാജന്‍ കെ, സാബു ആലപ്പാട്, ശോഭ ലോകനാഥന്‍, ബെനില സത്യന്‍. പ്രസീത യു.പി എന്നിവര്‍ സംസാരിച്ചു.
















