
വടകര: നഗരസഭയുടെ കായിക വിദ്യാഭ്യാസ പദ്ധതിയായ ‘ദിശ’യുടെ നാലാം വര്‍ഷത്തെ കായികപരിശീലനത്തിന് തുടക്കം. 5,6,7 ക്ലാസുകളിലെ കുട്ടികളെയാണ് ഇതിനായി
തെരഞ്ഞെടുത്തത്. 103 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും പുതുതായി ചേര്‍ന്നു. ഇവര്‍ക്ക് ഒരു മാസത്തെ പൊതുപരിശീലനത്തിനു പുറമെ ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍, അത്ലറ്റിക്സ് എന്നിവയില്‍ ഓരോ വിഭാഗത്തിലെയും കോച്ചുകളുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനവും നല്‍കും. കോര്‍ഡിനേറ്റര്‍ വി.എം.ഷീജിത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് ശാസ്ത്രീയമായ പരിശീലനം നല്‍കുന്നത്.
നാലാം വര്‍ഷത്തിലേക്കുള്ള നവാഗതരെ
സ്വീകരിക്കല്‍ പരിപാടി നാരായണനഗരം ഗ്രൗണ്ടില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ. എം.ഷൈനി അധ്യക്ഷത വഹിച്ചു. ഇ.കെ.രമണി, പി.സോമശേഖരന്‍, ശശി പതേരി, എം ഫൈസല്‍, ബിജുല്‍ കുമാര്‍, ശരണ്യ വാഴയില്‍, വി.എം.ഷീജിത്ത്, കെ.എം.വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ-കല-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ഗോപാലകൃഷ്ണന് സ്വാഗതം പറഞ്ഞു. കേരള സ്കൂള്‍ ഫുട്ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിശ താരങ്ങളായ ഹൃഷിക ബിജു, ദേവസ്മിയ എന്നിവരെ അനുമോദിച്ചു.

ഇന്നത്തെ ആരോഗ്യസുരക്ഷയാണ്
നാളത്തെ സമാധാനവും
സമ്പന്നതയും.
രോഗമോ അപകടമോ അസുഖമോ വന്നാൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
സമാധാനം നൽകുന്നു.
എല്ലാവിധ ആധുനിക ടെക്നോളജിയും ഉപയോഗിച്ച് ചികിത്സ നടത്താനും പെട്ടെന്ന് റിക്കവറി ആവാനും
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് തന്നെ വേണം
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്














