തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ സായൂജ്യം വയോജന സഭ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വയോജന ദിനമാചരിച്ചു. കെ.എം.അഭിജിത്ത് എംഎല്‍എ
ഉദ്ഘാടനം ചെയ്തു. സായൂജ്യം വയോജന സഭ പ്രസിഡന്റ് പി.കെ.ദാമു അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളിലെ 9 വയോജന പ്രതിഭകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ആദരിച്ചു. സാമൂഹ്യ സുരക്ഷ പെന്ഷന് 3000 രൂപ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഇവ ഉടന്‍ നടപ്പിലാക്കണമെന്നും കെഎസ്ആര്‍ടിസിയില്‍ 60 കഴിഞ്ഞവര്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡിവൈഎസ്പി പി.എം.മനോജ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ വള്ളില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഷാഹിന, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.പി.പുരുഷു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ മടപ്പള്ളി, സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് പി.കെ.സുജീഷ്, ബ്ലോക്കു പഞ്ചായത്ത് മെമ്പര്‍ സൂപ്പി നരിക്കാട്ടേരി, രക്ഷാധികാരികളായ ടി.കെ.രാജന്, എ.കെ.പീതാംബരന്, എം.കെ.അശോകന്, എം.ശങ്കരന് എന്നിവര്‍ പ്രസംഗിച്ചു.















