
നഗോയ: ഏഷ്യന്‍ ഗെയിംസ് ട്രാപ്പ് ഷൂട്ടിങ്ങില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരു ദണ്ഡ. വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ നീരു സ്വര്‍ണം നേടി. ഈ ഇനത്തില്‍ ഇന്ത്യയുടെ
ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാമത്തെ സ്വര്‍ണം.
ഈ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണമാണിത്. ഏഷ്യന്‍ റെക്കോഡോടെയാണ് നീരു സ്വര്‍ണം സ്വന്തമാക്കിയത്. 28 പോയിന്റുകളുമായി നീരു കുതിച്ചപ്പോള്‍ 26 പോയിന്റുമായി ചൈനയുടെ സണ്‍ യുനോങ്ങിനാണ് വെള്ളി. കുവൈത്തിന്റെ അബ്ദുല്‍ മാലിക് ഹജര്‍ വെങ്കലവും (21 പോയിന്റ്) നേടി.















