
ചോമ്പാല: അണ്ടര്‍ പാസ് അടക്കം ദേശീയ പാതയില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രധാനമന്ത്രി ഒഴികെ മുഴുവന്‍ വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും പലതവണ നേരില്‍
കണ്ട് ഉന്നയിച്ചതായി ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ബ്ലോക്കോഫീസിന് സമീപം കേറ്റില്‍ അണ്ടര്‍പാസ് അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തിച്ചേരുമെന്നും എംപി പറഞ്ഞു. കേറ്റില്‍ പാസിനായി ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു അദ്ദേഹം. സമരസമിതി ഭാരവാഹികള്‍ എംപിക്ക് നിവേദനം നല്‍കി.
സമരസമിതി ചെയര്‍മാന്‍ അനില്‍കുമാര്‍
വി.പി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.കെ അനില്‍കുമാര്‍, ജനപ്രതിനിധികളായ കോട്ടയില്‍ രാധാകൃഷ്ണന്‍, വി.എന്‍.ശ്രീകല, പി കവിത അനില്‍കുമാര്‍, ടി.ടി രജനി, കെ കെ ജയചന്ദ്രന്‍, സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ പി ബാബുരാജ്, പ്രദീപ് ചോമ്പാല, യു.എ റഹീം, വി പി പ്രകാശന്‍, ടി ടി പത്മനാഭന്‍, സി കെ സുജിത്ത്, അജയ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.
















