
വടകര: ഓണാഘോഷത്തോടനുബന്ധിച്ച് ചോറോട് ഈസ്റ്റ് ഗ്രാമശ്രീ അയല്‍പക്ക സൗഹൃദ വേദി നടത്തിയ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ സ്മാര്‍ട്ട് ടിവി
വൈക്കിലശ്ശേരി റോഡിലെ ഓട്ടോഡ്രൈവറായ കെ.വി.രാഗേഷിന്. രണ്ടാം സമ്മാനം മിക്‌സി-രതി ശോഭിക, മൂന്നാം സമ്മാനം സ്മാര്‍ട്ട് വാച്ചുകള്‍ മീനാകുമാരി, രമേശ് എസ്ബിഐ, ആരാധ്യ മനോജ് പുത്തന്‍പുരയില്‍, വിഘ്‌നേഷ് വിലങ്ങില്‍ താഴ, നാന്‍സി പി. നടുവിലക്കണ്ടിയില്‍ എന്നിവര്‍ക്ക് ലഭിച്ചു. സമ്മാനങ്ങള്‍ ഗ്രാമശ്രി പ്രസിഡന്റ് മോഹന്‍ ടി.കെ, പ്രമോദ് വള്ളിക്കാട്, പി.ഗംഗാധരന്‍, ഷാജു വി.ടി.കെ, മഹേഷ് കുമാര്‍ പി.കെ, മനോജ് ബാബു വി.എം. എന്നിവര്‍ വിതരണം ചെയ്തു. സെക്രട്ടറി പ്രസാദ് വിലങ്ങില്‍ സ്വാഗതം പറഞ്ഞു.
















