വില്യാപ്പള്ളി: എംഇഎസ് മുന്‍ സംസ്ഥാന സെക്രട്ടറിയും വടകര ആശാ ഹോസ്പിറ്റല്‍
ഡയറക്ടറുമായ ഡോ. വി.കെ. ജമാലിന്റെ വിയോഗം നാടിന്റെ നൊമ്പരമായി. ഔദ്യോഗിക രംഗത്തും സാമൂഹിക സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്ന ഡോ. ജമാല്‍ സാധാരണക്കാരുടെ സ്വന്തം ഡോക്ടറായാണ് അറിയപ്പെട്ടിരുന്നത്. സാമ്പത്തികവും സാമൂഹികവുമായ പരിഗണനകള്‍ക്കപ്പുറം രോഗികളോട് കരുതലോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് നാട്ടുകാര്‍ക്ക് വലിയ നഷ്ടമായി. വടകര ആശാ ഹോസ്പിറ്റല്‍ ഡയരക്ടര്‍, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍
കോളജിലെ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ദീര്‍ഘ കാലം സര്‍ക്കാര്‍ സര്‍വീസില്‍ വില്ല്യാപ്പള്ളി, മഞ്ചേരി, വടകര ഹോസ്പിറ്റിലുകളില്‍ ജോലി ചെയ്തു. മഞ്ചേരി ഗവ. ഹോസ്പിറ്റലില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം വില്യാപ്പള്ളിയില്‍ സ്ഥിരതാമസമാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. വില്യാപ്പള്ളിക്ക് അത് വലിയ അനുഗ്രഹമായി.
വില്യാപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന എംഇഎസ് കോളജ് വടകരയുടെ സ്ഥാപകന്‍ കൂടിയാണ് ഡോക്ടര്‍ ജമാല്‍ . വില്യാപ്പള്ളി മുസ്ലിം ജമാത്ത്, ഐഎംഎ വടകര എന്നിവയുടെ ഭാരവാഹിയായിരുന്നിട്ടുണ്ട്.
ആരോഗ്യരംഗത്തും വിദ്യാഭ്യാസ-സാമൂഹിക രംഗത്തും നല്കിയ സമഗ്ര സംഭാവനകളിലൂടെ
പൊതുസമൂഹത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഡോ. ജമാല്‍. ജനകീയ ഡോക്ടറായി അറിയപ്പെട്ട അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് വന്‍ജനാവലിയാണ് വില്യാപ്പള്ളിയിലെ വസതിയിലെത്തിയത്. ഷാഫി പറമ്പില്‍ എംപി, പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉള്പെടെയുള്ളവര് അന്ത്യാഞ്ജലി അര്പിച്ചു.
വൈകുന്നേരം വില്യാപ്പള്ളി ജുമാഅത്ത് പള്ളിയില്‍ മയ്യത്ത് നിസ്കാരം നടന്നു. അയനിക്കാട് ഹൈദ്രൂസ് ജുമ മസ്ജിദില്‍ ഖബറടക്കം നടത്തി.

രോഗമോ, അപകടമോ, അസുഖമോ വന്നാൽ പരിധിയില്ലാത്ത വിദഗ്ദ ചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ
എങ്കിൽ ഇന്ന് തന്നെ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് ചിന്തിക്കണം
യാദൃശ്ചികമായി വന്നു ചേരുന്ന കിഡ്നി ഫെയിലിയർ, ഗർഭാശമുൾപ്പെടെ വിവിധ കേൻസർ, ഹൃദയാഘാതം, മറ്റ് മാരക രോഗങ്ങൾക്ക് വിദഗ്ദ ചികിത്സ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിലൂടെ ലഭിക്കുന്നു.
രോഗങ്ങളും അപകടങ്ങളും പതിയിരിക്കുന്ന സമയത്ത്
ഏറ്റവും ആദ്യം എടുത്ത് വെക്കേണ്ടതാണ് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
EMI സൗകര്യം ലഭ്യമാണ്
ഒരു സുരക്ഷ അതാണ് പ്രധാനം…
വിളിക്കുക
9447847414
9744847414
എ .സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















