
ഒഞ്ചിയം: മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹി രാംലീല മൈതാനിയില്‍ നടക്കുന്ന പ്രതിഷേധ റാലിയുടെ
പ്രചരണാര്‍ഥം സിപിഐ ഒഞ്ചിയം-അഴിയൂര്‍ മേഖല കാല്‍നട ജാഥ സംഘടിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അജയ് ആവള ജാഥാ ക്യാപ്റ്റന്‍ കെ. രജിത് കുമാറിന്ന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. വി.പി രാഘവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. ജയപ്രകാശ്, കെ.എ. സുരേന്ദ്രന്‍, അച്യുതന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂക്കര, ഒഞ്ചിയം ബാങ്ക്, പാലം ബസാര്‍, വെള്ളികുളങ്ങര, കക്കാട്ട് മുക്ക് തുടങ്ങിയ കേന്ദ്രങ്ങളിലെ
സ്വീകരണത്തിന് ശേഷം നാദാപുരം റോഡില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ കെ. രജിത് കുമാര്‍, ഡെപ്യൂട്ടി ലീഡര്‍ കെ.എ. സുരേന്ദ്രന്‍, കോയിറ്റോടി ഗംഗാധര കുറുപ്, എന്‍. ബാലന്‍, ബിജേഷ് എം വി, കുമാരന്‍, കെ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാദാപുരം റോഡില്‍ ചേര്‍ന്ന സമാപന യോഗം വി.പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു.
















