
കൊയിലാണ്ടി: കടലില്‍ മത്സ്യബന്ധനത്തിന് പോയവരുടെ തോണി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. തട്ടാങ്കണ്ടി അബൂബക്കര്‍, ഹുസൈന്, സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്മാറ്റി
ഇന്ന് പുലര്‍ച്ചെ 4.30നാണ് അപകടം. കടലൂര്‍ വളയില്‍ ബീച്ചില്‍ നിന്നാണ് മൂന്നംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരമാലയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. തോണിക്കും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കേടുപറ്റി.
















