
കൊയിലാണ്ടി: കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനെതിരെ സോഷ്യലിസ്റ്റുകള്‍ ശക്തമായി പ്രതിക്കരിക്കണമെന്ന് ആര്‍ജെഡി സംസ്ഥാന സെക്രട്ടറി
ജനറല്‍ ഡോ:വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. പുറക്കാട് അകലാ പുഴയില്‍ ആര്‍ജെഡി ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.കെ ഭാസ്കരന് അധ്യക്ഷത വഹിച്ചു. വി .കുഞ്ഞാലി, എന്‍.കെ.വത്സന്, എന്‍.സി.മോയിന്‍കുട്ടി, ക്യാമ്പ് ഡയറക്ടര്‍ എം.പി.ശിവാനന്ദന്, പ്രഭീഷ് ആദിയൂര്, രാമചന്ദ്രന് കുയ്യണ്ടി, ഗണേശന് കാക്കൂര്‍ എന്നിവര്‍ സംസാരിച്ചു. ജനാധിപത്യം – വെല്ലുവിളികളും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും എന്ന വിഷയത്തില്‍ വര്‍ഗീസ് ജോര്‍ജ് ക്ലാസെടുത്തു. ഇ. കെ. സജിത്ത്കുമാര്‍, പി.പി രാജന്, എം.പി അജിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സഘടനാറിപ്പോര്ട്ട് ജില്ലാ സിക്രട്ടറി ജെ.എന്‍. പ്രേം ഭാസിന്
അവതരിപ്പിച്ചു . സംഘാടനവും ശൈലിയും എന്ന വിഷയത്തില്‍ ആര്‍ജെഡി ദേശീയസമതി അഗം മനയത്ത് ചന്ദ്രന് ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ കെ എം ബാബു, എന്‍ നാരായണകിടാവ്, വില്‍സണ്‍ പുല്ലു വേലി എന്നിവര്‍ സംസാരിച്ചു. ഭാസ്കരന് കൊഴുക്കല്ലൂര്‍, എം കെ മൊയ്തു, പി. മധു എന്നിവരടങ്ങിയ പ്രസീഡിയം ക്ലാസുകള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് അടിസ്ഥാന ജീവന് രക്ഷാ പരിശീലനം എന്ന വിഷയത്തില്‍ എയ്ഞ്ചല്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ പി.പി. രാജന് ക്ലാസെടുത്തു. ഉമേഷ് അരങ്ങില്‍, കെ എന്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നാടന്‍ പാട്ട് കലാകാരന് മജീഷ് കാരയാട് നയിച്ച നാടന്‍പാട്ട് അരങ്ങേറി.
















