
തണ്ണീര്‍പന്തല്‍: കോല്‍ക്കളി കലാരൂപത്തെയും ഗ്രാമീണ ജീവിതത്തെയും ഒരുപോലെ സമ്പന്നമാക്കിയ കുഴിക്കര ഗോപലന് കണ്ണീരോടെ വിട. തണ്ണീര്‍പന്തല്‍, വിലാതപുരം,
കുനിങ്ങാട് മേഖലകളിലെ ഗ്രാമീണര്‍ക്ക് ഗോപാലേട്ടന് വെറുമൊരു വ്യക്തിയായിരുന്നില്ല, ആ നാടിന്റെ താളവും തണലുമായിരുന്നു. താളബോധവും ആവേശവും നിറഞ്ഞുനിന്ന മാപ്പിള കോല്‍ക്കളി എന്ന പരമ്പരാഗത കലാരൂപത്തെ നാട്ടിന്‍പുറങ്ങളില്‍ ജനകീയമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. നിരവധി ചെറുപ്പക്കാരെയും കുട്ടികളെയും കോല്‍ക്കളി പരിശീലനത്തിലൂടെ കലയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഗോപാലേട്ടന് കൊളുത്തിയ ആ കലാ ദീപം നാടിന്റെ മനസ്സില്‍ എന്നും
അണയാതെ നില്ക്കും.
കലാജീവിതത്തിനൊപ്പം തന്നെ അദ്ദേഹത്തിന്റെ തൊഴില്‍മേഖലയും നാടിന് വലിയൊരു അനുഗ്രഹമായിരുന്നു. കിണര്‍ നിര്‍മാണ തൊഴിലാളി എന്ന നിലയില്‍ അനേകം കുടുംബങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ മുന്നില്‍നിന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം.
കലയെ നെഞ്ചിലേറ്റിയും അധ്വാനത്തെ വ്രതമാക്കിയും ജീവിച്ചുതീര്‍ത്ത വലിയ മനുഷ്യനാണെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ വിയോഗം നാടിന് നികത്താനാവാത്ത നഷ്ടമാണ്. ചൊവ്വാഴ്ച രാവിലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു.

Smile Partner Multi Speciality Dental Clinic ✨🦷📍 കാർത്തികപ്പള്ളി റോഡ്, ഓർക്കാട്ടേരി📞 6282750369 | 6282760369
━━━━━━━━━━━━━━━━━━
🌟 പ്രത്യേക ഡെന്റൽ സ്പെഷ്യലിസ്റ്റ് സേവനം 🌟
🦷 ക്ലിപ്പ് & ക്ലിയർ അലൈനർ സ്പെഷ്യലിസ്ററ്📅 12 ഓഗസ്റ്റ് 2026 | ബുധൻ⏰ രാവിലെ 10:00 മുതൽ
🦷 റൂട്ട് കനാൽ സ്പെഷ്യലിസ്ററ്📅 13 ഓഗസ്റ്റ് 2026 | വ്യാഴം⏰ രാവിലെ 10:00 മുതൽ
━━━━━━━━━━━━━━━━━━
📢 അപ്പോയിന്റ്മെന്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ!✨ മികച്ച ചികിത്സയ്ക്കായി നിങ്ങളുടെ സമയം മുൻകൂട്ടി ഉറപ്പാക്കുക. ✨
📞 6282750369 | 6282760369
Join our WhatsApp group
https://chat.whatsapp.com/FfYCYut5vK5764Wp8pIaQ7?s=cl&p=a&mlu=4















