കണ്ണൂർ: മഴക്കെടുതിമൂലം വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് പിണറായി
വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് പകച്ചുനില്‍ക്കുന്ന ജനങ്ങളെ ചേര്‍ത്തുപിടിക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിപക്ഷത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകും. എന്നാല്‍, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള പല വീഴ്ചകളും ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, പേരാവൂര്‍
മേഖലകളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചെറുപുഴ ജോസ് ഗിരിയില്‍ ഉരുള്‍പ്പൊട്ടിയുണ്ടായ റോഡുതടസ്സം ഒരാഴ്ച കഴിഞ്ഞിട്ടും നീക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് തികഞ്ഞ അനാസ്ഥയാണ്. പുഴയില്‍ കാണാതായവരെ കണ്ടെത്തുന്നതിലും വലിയ താമസം നേരിട്ടു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വിലയിരുത്തുന്നതിലും മുന്‍കരുതലുകള്‍ എടുക്കുന്നതിനും ഭരണസംവിധാനങ്ങള്‍ക്ക് വേണ്ടത്ര ജാഗ്രത ഉണ്ടായില്ല. ഇപ്പോഴത്തെ കെടുതികള്‍ക്ക് കാരണമായ ജൂലൈ 31ലെ അതിതീവ്രമഴ ആരംഭിച്ച ഘട്ടത്തില്‍ ആവശ്യമായ മുന്നറിയിപ്പോ, മുന്‍കരുതലുകളോ
ഉണ്ടായില്ല. വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ ദുരന്തം ഈ അനാസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്. അതിതീവ്രമഴ പ്രവചിച്ചിട്ടും ചട്ടപ്രകാരമുള്ള റെഡ് അലര്‍ട്ട് സമയബന്ധിതമായി പ്രഖ്യാപിച്ചില്ല. മഴ പെയ്ത ശേഷമാണ് അലര്‍ട്ടുകള്‍ വന്നത്. മണ്ണിടിച്ചില്‍ ഉണ്ടാവും എന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ പോയെന്നും പിണറായി പറഞ്ഞു.
മുന്നറിയിപ്പില്ലാതെയാണ് മൂഴിയാർ ഡാം തുറന്നുവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് അത്യന്തം നിരാശജനകമായ കാര്യമാണെന്നും പിണറായി കുറ്റപ്പെടുത്തി. ഒരാഴ്ച പിന്നിട്ടിട്ടും കടലിൽ കാണാതായതവരെ കണ്ടെത്തിയിട്ടില്ല. അതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ
സർക്കാരിന് അലംഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.
മഴക്കെടുതി നേരിട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണം. പ്രളയകാലത്ത് എൽഡിഎഫ് തുടങ്ങിവെച്ച കാര്യങ്ങൾക്ക് തുടർച്ച ഉണ്ടാവുന്നില്ല.
ദുരിതം നേരിടാനുള്ള പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വിവേചനം പാടില്ല. ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ അവലോകന യോഗത്തിൽ നിന്ന് കെ.യു ജനീഷ് കുമാർ എംഎൽഎ മാറ്റിനിർത്തി. ആദ്യമായാണ് ഇത്തരമൊരു സംഭവം. പോരായ്മകൾ ശ്രദ്ധയിൽപ്പെടുത്തുന്നതുകൊണ്ടാണോ ഇത്തരം വിവേചനം കാണിക്കുന്നത് എന്നും പിണറായി ചോദിച്ചു.
















