
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറി സംവിധാനം ആരംഭിക്കാന്‍ കണ്ടെത്തിയ റവന്യൂ ഭൂമി കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ട്
വര്‍ഷമായി കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നിലച്ചിട്ട്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമയി മോര്‍ച്ചറി പൊളിച്ചു മാറ്റുകയായിരുന്നു. ഇത്കാരണം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് പോസ്റ്റ് മേര്ട്ടത്തിനായി അയച്ചിരുന്നത്. ഇത് ഏറെ ചിലവും വരുന്നതിനാല്‍ താല്‍ക്കാലികമായി മോര്‍ച്ചറി സംവിധാനം ഏര്െപ്പെടുത്താനാണ് നീക്കം നടത്തുന്നത്.
നഗരസഭാ ചെയര്മാന് യു കെ ചന്ദ്രന്, വൈ ചെയര്മാന് സി.ടി ബിന്ദു, തഹസില്‍ദാര്‍ വി.
ബിന്ദു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ എ.പി സുധീഷ്, എം. ദൃശ്യ, വാര്‍ഡ് കൗണ്‍സിലര്‍ വി.എം ജസ്ലു, ആശുപത്രി സൂപ്രണ്ട് ഡോ സുനിത, എ അസീസ്, പി.ടി ഉമേന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.















