കൊച്ചി: അര്ജുന് ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രി വി ഡി സതീശനെതിരെ പോസ്റ്റ് ഇട്ടതിനാണ് ആലുവ സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ അപമാനിച്ചു എന്നാണ് കേസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന അര്ജുന് ആയങ്കിക്കായി തെരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്.
പാലിയേക്കര ടോള്‍ പ്ലാസ് കടന്ന അര്ജുന് ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിര്‍ത്തികളിലും പോലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്. ഇയാള്‍ കേരളം വിട്ടിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ സംശയം. അര്ജുന് തന്നെയാണോ ഒളിവിലിരുന്ന് പോസ്റ്റിടുന്നതെന്നും മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നും അന്വേഷണ സംഘം
സംശയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോലീസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തുകയാണ് ഇയാള്‍. ഓരോ പോസ്റ്റുകള്‍ക്കും താഴെ നിരവധിപേരാണ് പിന്തുണച്ചുകൊണ്ട് കമന്റുകളിടുന്നത്. ഒളിവിലുള്ള തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കൂ എന്നാണ് അര്ജുന് ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോള്‍ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചേ മതിയാവൂ എങ്കില്‍ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ. പറ്റുമെങ്കില്‍ പിടിക്കൂ എന്നും പോലീസിനെ അര്ജുന് ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസില്‍ കുടുക്കിയ കോതമംഗലം സിഐക്ക് പണി വച്ചിട്ടുണ്ടെന്നും അര്ജുന് ആയങ്കി പോസ്റ്റിട്ടിരുന്നു. അര്‍ജുനെയും സംഘത്തെയും കഴിഞ്ഞ മേയ് മൂന്നിന് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു
















