
മുടപ്പിലാവില്‍: അഖിലേന്ത്യാ കിസാന്‍ സഭ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരള കര്‍ഷകസംഘം മുടപ്പിലാവില്‍ മേഖലാ കമ്മിറ്റി സായാഹ്ന ധര്‍ണ
സംഘടിപ്പിച്ചു. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധന പിന്‍വലിക്കുക, രാസവള സബ്‌സിഡി പുനഃസ്ഥാപിക്കുക, കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടന്ന ധര്‍ണ ഇ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് കെ ഹരിദാസന്‍ അധ്യക്ഷനായി. എം എം ധര്‍മ്മരാജന്‍,എം ജയപ്രഭ, ആശിഷ് .എസ് തുടങ്ങിയവര്‍ സംസാരിച്ചു. സി. പി.മുകുന്ദന്‍ സ്വാഗതവും മേഖലാ സെക്രട്ടറി വി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
















