വടകര: എംഡിഎംഎ പണമിടപാട് കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പ്രത്യേക അന്വേഷക സംഘത്തിന്റെ അപേക്ഷ കോടതി ഇന്ന്
പരിഗണിക്കും. അറസ്റ്റിലായ പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ, ഡെലിവറി ബോയ് ജിജില്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്ത് അന്വേഷണം ത്വരിതപ്പെടുത്തും.
കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണ്‍ കോളുകളുടെ വിവരശേഖരണവും നടക്കുന്നു. ശാസ്ത്രീയ തെളിവ് ശേഖരണവും ആരംഭിച്ചു. എടിഎം വഴി പണം പിന്‍വലിച്ചതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയാണ്. എടിഎം കൗണ്ടറില്‍നിന്ന് പണം പിന്‍വലിച്ചവരുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതിക്കായി ബാങ്കുകള്‍ക്ക് കത്ത് നല്‍കി. ഇതുവഴി പണം പിന്‍വലിച്ചയാളെ കണ്ടെത്തിയാല്‍ അവരും
പ്രതികളാകും. പണം മുഴുവന്‍ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊത്ത വിതരണക്കാരനെപ്പറ്റിയുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ആവശ്യമെങ്കില്‍ ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിക്കും.
കീര്‍ത്തന വടകര എന്‍ഡിപിഎസ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വാദംകേട്ടു. കാവ്യ, നീഷ്മ, ഡെലിവറി ബോയ് ജിജില്‍ എന്നിവരും തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷയില്‍ പ്രത്യേക അന്വേഷക സംഘത്തിനുവേണ്ടി എതിര്‍ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵
Offer Details
Chetak 3501
Effective Price: ₹1,52,775_
Chetak 3502
Effective Price: ₹1,40,574_
Accessories offer upto ₹2750_
🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ
Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953
_T&C Apply















