കക്കട്ടില്‍: വിമുക്തഭടന്‍, കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകന്‍, നാടക നടന്‍, മുതിര്‍ന്ന പൗരന്മാരുടെ സംഘാടനത്തില്‍ മുന്നില്‍ നിന്ന് നേതൃത്വം കൊടുത്ത ആള്‍ എന്നീ നിലകളില്‍
പാതിരിപ്പറ്റയിലെ പൊതുപ്രവര്‍ത്തനത്തില്‍ നിറഞ്ഞ് നിന്ന മാവുള്ള പറമ്പത്ത് കുഞ്ഞികണ്ണന്റെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനൂശോചിച്ചു. പാക-ബംഗ്ലാദേശ് യുദ്ധത്തില്‍ ബംഗ്ലാദേശിനെ സഹായിക്കാന്‍ പോയ ഇന്ത്യന്‍ സൈനികരില്‍ ഏക മലയാളിയായിരുന്നു കുഞ്ഞികണ്ണന്‍. വിരമിച്ചതിന് ശേഷം ഫുഡ് കോര്‍പ്പറേഷനില്‍ ജോലി നോക്കിയ ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസിന്റ സജീവപ്രവര്‍ത്തകനായി
രംഗത്തിറങ്ങി. സൗമ്യമായ പെരുമാറ്റം ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ജവാന്‍ കുഞ്ഞികണ്ണന്‍ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാധിക ചിറയില്‍, എക്‌സ് സര്‍വീസ് ജീവനക്കാര്‍, തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.ടി.കെ.രാധ, വിവിധ രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകരായ പി.പി.അശോകന്‍, വി.വിജിലേഷ്, എലിയാറ ആനന്ദന്‍, കെ.പി.അശോകന്‍, പി.കെ.അഹമ്മദ്, എം.ചന്ദ്രന്‍, ലാലു എടക്കാട്ട്, പറമ്പത്ത് കുമാരന്‍, ഇ.സി.ബാലന്‍, സി.അശോകന്‍, ടി.കെ.പ്രഭാകരന്‍, പി.പി.രാജന്‍, ടി.കേളപ്പന്‍, കെ.കെ.രാഘവന്‍, കെ.പി.വിജയന്‍, ശശി പാതിരിപ്പറ്റ, ദാമു എന്നിവര്‍ പ്രസംഗിച്ചു.















