കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യണമെന്ന് വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമിതി
യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കോട്ടയില്‍ സുരേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ, സംസ്ഥാന സമ്മേളനങ്ങള്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സേതുമാധവന്‍ സംസാരിച്ചു. പി.കെ.രാധാകൃഷ്ണന്‍, ടി.പി.ജഗദീശന്‍, പി.കൃഷ്ണന്‍, വി.എസ്.ജോയ്, ഇ.ശിവദാസന്‍, പി.കെ.രാധാകൃഷ്ണന്‍, അബ്ദുള്‍ സലാം മാവൂര്‍, കെ.സതീശന്‍, അശോകന്‍ കൊഴുക്കല്ലൂര്‍, എം.പ്രബോധ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.















