
വാണിമേല്‍: വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയികളായവരെ കുളപ്പറമ്പ് മഹിമ അയല്‍വാസി കൂട്ടായ്മ അനുമോദിച്ചു. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഒ.പി. മൊയ്തു ഫൈസി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശോഭ ലോക നാഥന്‍, സിപിസി ആലിക്കുട്ടി, മുഹമ്മദലി എം.പി, ഖാലിദ് വി എം തുടങ്ങിയവര്‍ സംസാരിച്ചു.
















