
വടകര: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വടകരയില്‍ ജില്ലാതല ലഹരി
വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ജനമുന്നേറ്റമായി.
നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ സന്ദേശറാലി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി
റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉത്തംദാസ് ടി, വടകര മുനിസിപ്പല്‍
കൗണ്‍സിലര്‍ ബിജില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള ‘തുഫാന്‍ വാരിയേഴ്‌സിനുള്ള’ ബാഡ്ജ് സമര്‍പ്പണം ആര്‍ഡിഒ പ്രസില്‍ കുമാര്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സനില്‍കുമാര്‍ സ്വാഗതവും വടകര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേഷ് നന്ദിയും പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്തവര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഉത്തംദാസ് ടി.യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
















