
വടകര: ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നു ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ
യുവാവ് മരിച്ചു. അഴിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം ദാറുല്‍ ഹെയ്‌ററില്‍ ആയാടത്തില്‍ അന്‍സാറാണ് (38) മരിച്ചത്. ബുധന്‍ ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ് അന്‍സാര്‍ വീണത്. വീഴ്ചയില്‍ ഇടതുകാല്‍ മുട്ടിനു താഴെ നഷ്ടമായിരുന്നു. കോഴിക്കോട് എത്താറായപ്പോഴാണ്
ട്രെയിനില്‍ നിന്ന് വീണത്. ഉടന്‍ റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണ സേനയും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് എഴ് മണിയോടെയാണ് മരണം. പിതാവ്: പരേതനായ ബഷീര്‍. മാതാവ്: ഹയറുന്നിസ.
















