തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് 16 കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു.
കഴുത്തിലും വയറ്റിലുമാണ് കുത്തേറ്റത്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനവൂര്‍ സ്വദേശി ഫഹദ് ആണ് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം കന്യാകുളങ്ങരയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. അക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ഉച്ചയ്ക്ക് ഇടവേളയില്‍ സ്‌കൂളില്‍ നിന്ന്
പുറത്ത് ഇറങ്ങിയ പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
















