
കൊയിലാണ്ടി: ഷിഗെല്ലയും നിപ്പയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെയും ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെയും കോഴിക്കോട് ഭക്ഷ്യ സുരക്ഷ
അസിസ്റ്റന്റ് കമ്മീഷണറുടെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മിഷന്‍ കേരള സ്‌ക്വാഡ് രംഗത്ത്. കൊയിലാണ്ടി സര്‍ക്കിളില്‍ സ്‌ക്വാഡ് പരിശോധന നടത്തി.
ജില്ലയില്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍, കൂള്‍ബാര്‍, റെസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും രോഗ വ്യാപനം തടയാനും ഉദ്ദേശിച്ചാണ് പരിശോധന. സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നു സര്‍വേയിലന്‍സ് സാമ്പിള്‍ ശേഖരിക്കുകയും റീജിയണല്‍ അനലിറ്റിക് ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന
സ്ഥാപനങ്ങള്‍ അടച്ചിടാനുള്ള നടപടികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കും.
മെയ് 28 ന് ആരംഭിച്ച സ്‌ക്വാഡ് അമ്പതില്‍പരം പരിശോധന നടത്തുകയും പതിനെട്ടോളം സാമ്പിളുകള്‍ ശേഖരിക്കുകയും സ്ഥാപനങ്ങള്‍ക്ക് പിഴ അടക്കാനുള്ള നോട്ടീസ് നല്‍കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷാ കൊയിലാണ്ടി സര്‍ക്കിള്‍ ഓഫീസര്‍ ഡോ ശ്വേത വേലായുധന്‍, പേരാമ്പ്ര സര്‍ക്കിള്‍ ഓഫീസര്‍ ഡോ. വിജി വില്‍സണ്‍, അരവിന്ദ് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
-സുധീര്‍ കൊരയങ്ങാട്
















