കൊയിലാണ്ടി: തിരുവങ്ങൂരില്‍ പാറക്കുളത്തില്‍ വിദ്യാര്‍ഥി മരിച്ചു. അത്തോളി കൊങ്ങന്നൂര്‍ പൊയിലില്‍ എന്‍.വിഘ്‌നേഷ് (16) ആണ് മരിച്ചത്. തിരുവങ്ങൂര്‍ ക്ഷേത്രത്തിന്
പിന്‍വശത്തെ പാറക്കുളത്തില്‍ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. രണ്ടു കുട്ടികളോടൊപ്പം എത്തിയ വിഘ്‌നേഷ് നീന്തുന്നതിനിടയില്‍ താഴ്ന്നു പോവുകയായിരുന്നു. കൂട്ടുകാരന്‍ മുങ്ങിത്താഴുന്നതു കണ്ടു കുട്ടികള്‍ ഉച്ചത്തില്‍ നിലവിളിച്ചതോടെ ഓടിയെത്തിയ പരിസരവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇതിനിടയില്‍ കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. പി.നിധീഷിന്റെയും ശ്രീഷ്മയുടെയും മകനാണ്. തിരുവങ്ങൂര്‍ സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി കഴിഞ്ഞ ശേഷം പ്ലസ് വണ്ണിന് അഡ്മിഷന്‍ കാത്തുനില്‍ക്കെയാണ് ദുരന്തം. സഹോദരങ്ങള്‍: യാദവ്, യാസ്.വി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.















