
വടകര: സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-പരിസ്ഥിതി മേഖലകളില്‍ സജീവസാന്നിധ്യമായിരുന്ന പി.ബാലന്‍ മാസ്റ്ററുടെ രണ്ടാം ഓര്‍മദിനത്തില്‍ രാവിലെ സ്മൃതി
മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. പുതുപ്പണത്തെ പ്രിയദ വീട്ടുവളപ്പില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ഒട്ടേറെ പേര്‍ പങ്കെടുത്തു.
തുടര്‍ന്ന് വീട്ടുമുറ്റത്ത് നടന്ന ഓര്‍മ പുതുക്കല്‍ ചടങ്ങില്‍ മണലില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. ദാമോദരന്‍, പുറന്തോടത്ത് സുകുമാരന്‍, പ്രസാദ് വിലങ്ങില്‍, കെ.പി.രാജീവന്‍, കെ.പി.ചന്ദ്രശേഖരന്‍, സി.കുമാരന്‍, ടി.ശ്രീധരന്‍, കായക്കരാജന്‍, പറമ്പത്ത് രാജന്‍, ഹരിദാസന്‍
എന്നിവര്‍ സംസാരിച്ചു. എടയത്ത് ശ്രീധരന്‍ സ്വാഗതവും പി.പ്രദീപന്‍ നന്ദിയും പറഞ്ഞു.
വൈകുന്നേരം നാലിന് അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ അനുസ്മരണം നടക്കും. വര്‍ഗീയതക്ക് വഴിവെട്ടുന്ന മതേതര കേരളം എന്ന വിഷയത്തില്‍ ഡോ.വര്‍ഗീസ് ജോര്‍ജ് പി.ബാലന്‍ സ്മാരക പ്രഭാഷണം നടത്തും. എം.കെ.ഭാസ്‌കരന്‍, പി.ഹരീന്ദ്രനാഥ്, ബി.സുരേഷ്ബാബു എന്നിവര്‍ പങ്കെടുക്കും.
















