
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന് പിടിയില്‍. മുത്താമ്പി നടേരി തിയ്യര് കണ്ടി മീത്തല്‍ ചുണ്ടയില്‍ സുരേഷിനെയാണ് (56) കൊയിലാണ്ടി പോലീസ് പിടികൂടിയത്. വീട്ടില്‍ ആരുമില്ലാത്തപ്പോഴായിരുന്നു സംഭവം. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
