
കൊയിലാണ്ടി: വെങ്ങളത്ത് വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎയും കഞ്ചാവും
വില്‍പ്പന നടത്തുന്ന സംഘത്തെ പിടികൂടി. എലത്തൂര്‍ മാട്ടുവയല്‍ സ്വദേശികളായ ഉജ്വല്‍, ആദര്‍ശ്, അരുണ്‍ എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇവരില്‍ നിന്നു 18 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍
നാര്‍കോട്ടിക് ഡിവൈഎസ്പി ഉദ്ധം ദാസിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘത്തിലെ എസ്‌ഐമാരായ വിനീത് വിജയന്‍, മനോജ്, എഎസ്‌ഐമാരായ ഷാജി, ചിത്രദാസ്, സിപിഒമാരായ ഷിബിന്‍, അനുപ്‌സന്‍ തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്.
















