
വില്യാപ്പള്ളി: ചെമ്മരത്തൂര്‍ റോഡ് മനത്താമ്പ്ര ഭാഗത്ത് കാട്ടുപന്നികളുടെയും തെരുവു നായകളുടെയും ശല്യം രൂക്ഷമായി. നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്.
അതിരാവിലെ മദ്രസയിലേക്കും ട്യൂഷനും പോകുന്ന കുട്ടികള്‍ ഇവയ്ക്കു മുന്നില്‍ പെടുകയാണ്. കുട്ടികള്‍ക്കു പിന്നാലെ പാഞ്ഞടുക്കുമ്പോള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. രാവിലെ മാത്രമല്ല വൈകുന്നേരവും കുട്ടികളെ നായകള്‍ ആക്രമിക്കാനെത്തുന്നു. കഴിഞ്ഞ ദിവസം നായ ഓടിയടുത്തപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ കയറിയാണ് രക്ഷപ്പെട്ടത്. മദ്രസയിലേക്കും സ്കൂളിലേക്കും കുട്ടികളെ അയക്കാന്‍
രക്ഷിതാക്കള്‍ ഭയക്കുകയാണ്.
കാട്ടുപന്നികളുടെ ശല്യവും വ്യാപകമാണ്. രാത്രിയുടെ മറവില്‍ പന്നികള്‍ കൃഷി നശിപ്പിക്കുകയാണ്. പലയിടത്തേയും അടുക്കളതോട്ടവും കാര്‍ഷിക വിളകളും നശിപ്പിച്ചു. വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
















