
വടകര: വടകര ഡവലപ്‌മെന്റ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സലിം കുമാര്‍ അനുസ്മരണം നടത്തി. പ്രമുഖ നാടക-സിനിമ പ്രവര്‍ത്തകന്‍ അശോകന്‍ പരിയാരക്കര
അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക രംഗത്തെ ജനാധിപത്യവാദിയായ കലാകാരനായിരുന്നു സലിം കുമാര്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതു വെല്ലുവിളികളുടെ കാലത്തും ജനാധിപത്യ ചേരിക്കൊപ്പം എല്ലാ നഷ്ടങ്ങളും സഹിച്ചു അടിയുറച്ചു നിന്ന മഹാനായ കലാകാരന്‍ ആയിരുന്നു സലിംകുമാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബവിത്ത് മലോല്‍ അധ്യക്ഷത വഹിച്ചു. കെ.കെ. മുരുകദാസ്, കാവില്‍ രാധാകൃഷ്ണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ .സുനില്‍കുമാര്‍, കുട്ടികൃഷ്ണന്‍ നാരായണനഗരം, പ്രതീഷ് കോട്ടപ്പള്ളി, രജീഷ് ആര്‍, രതീശന്‍, വി കെ ഇസഹാക്ക് എന്നിവര്‍ സംസാരിച്ചു.
















