
കോഴിക്കോട: ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ ഫോട്ടോഗ്രാഫർമാരാകാൻ അവസരം. ഡിജിറ്റൽ എസ്എൽആർ/മിറർലെസ് ക്യാമറകൾ ഉള്ള ജില്ലയിലെ
സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. വൈഫൈ ക്യാമറ കൈവശമുള്ളവർക്കും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിലോ പത്രങ്ങളിലോ ഫോട്ടോഗ്രാഫറായി ജോലിചെയ്തവർക്കും മുൻഗണന. ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ അച്ചടക്ക നടപടി നേരിടുകയോ ചെയ്തവർ ആകരുത്. അസൽരേഖകളുടെ പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പേര്, വിലാസം, ഫോട്ടോ, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, കൈവശമുള്ള ഫോട്ടാഗ്രഫി
ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം. താമസപരിധിയിലെ സ്റ്റേഷൻഹൗസ് ഓഫീസറിൽനിന്ന് സ്വഭാവ സർട്ടിഫിക്കറ്റും കേസുകളോ മറ്റോ ഇല്ല എന്നതുസംബന്ധിച്ച രേഖയും അപേക്ഷക്കൊപ്പം ഹാജരാക്കണം. അപേക്ഷ ജൂൺ 17ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, പിൻ-673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽവഴിയോ ലഭ്യമാക്കണം. ഫോൺ: 0495 237 0225.
















