
ആയഞ്ചേരി: കാറ്റും മഴയും ഇരുട്ടും മഞ്ഞും വെയിലും വകവെക്കാതെ നാടിന് വെളിച്ചം പകരുന്ന കെഎസ്ഇബി ജീവനക്കാര്‍ക്ക് ആദരവും മഴക്കോട്ട് സമ്മാനവും നല്‍കി സ്റ്റാര്‍
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സിഇഒ ക്ലബ് മെമ്പര്‍ എ.സുരേന്ദ്രന്‍ മാതൃകയായി. നാട് മുഴുവന്‍ വെളിച്ചമേകാന്‍ ത്യാഗം ചെയ്യുന്നവര്‍ എന്നും അഭിമാനമാണ്. കാറ്റൊന്ന് വീശിയാലും ശക്തമായ മിന്നല്‍ പിണരുകളും മറ്റ് പ്രകൃതി ദുരന്തങ്ങളിലും ജീവന്‍ പണയം വെച്ചാണ് കെഎസ്ഇബി ജീവനക്കാരുടെ പ്രവര്‍ത്തനം. അമിത വൈദ്യുത പ്രവാഹത്തിലൂടെ കമ്പികള്‍ പൊട്ടി വീഴുമ്പോഴും മരങ്ങള്‍ കട പുഴകി വീണ് പോസ്റ്റ് മുറിയുമ്പോഴും ഇവര്‍ സന്നദ്ധരായി
രംഗത്തുണ്ടാവും. അല്പ സമയം വൈദ്യുതി നിന്നാല്‍ ഫോണ്‍ കോളുകളുടെ നിലയ്ക്കാത്ത പ്രവാഹത്തിന് പരിഹാരം തേടി ഓടിനടക്കുന്നു. അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞു പോകുന്നവരുമുണ്ട്. ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത് കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.കെ. അനില്‍കുമാറിനെ ചടങ്ങില്‍ ആദരിച്ചു.
















