നാദാപുരം: വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയില്‍ രണ്ട് സ്റ്റീല്‍ ബോംബ് കണ്ടെത്തി. പ്രദേശവാസികള്‍ ഇടവഴി
വൃത്തിയാക്കുന്നതിനിടെയാണ് സ്റ്റീല്‍ ബോംബുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വളയം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുത്തു. കാലപ്പഴക്കം ചെന്ന ബോംബുകളാണെന്നു പോലീസ് അറിയിച്ചു. ഒന്നിന്റെ കണ്ടെയിനര്‍ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.















