
കൊയിലാണ്ടി: നിയന്ത്രണം വിട്ട കാര്‍ ഗുഡ്‌സ് ഓട്ടോയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കുറുവങ്ങാട് മാവിന്‍ ചുവട്ടിലാണ് അപകടം. ഉള്ള്യേരി ഭാഗത്തുനിന്നു
നിയന്ത്രണം വിട്ടുവന്ന കാര്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ തട്ടിയ ശേഷം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഗുഡ്‌സ് ഓട്ടോ റോഡരികിലെ കടയ്ക്ക് മുമ്പില്‍ സാധനം ഇറക്കുന്നതിനിടയിലാണ് ഇടിച്ചത്.
കാര്‍ യാത്രികരായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. സാധനങ്ങള്‍ ഇറക്കിയശേഷം തിരികെ
പോകാനായി ഒരുങ്ങുമ്പോഴാണ് ഗുഡ്‌സ് ഓട്ടോയില്‍ കാര്‍ ഇടിക്കുന്നത്. അപകടത്തില്‍ കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഉള്ള്യേരി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു.
















