
കക്കട്ടില്‍: നരിപ്പറ്റ യുപി സ്‌കൂള്‍ പ്രവേശനോത്സത്തോടനുബന്ധിച്ച് സ്ഥാപിച്ച
ബാനറില്‍ നിന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഫോട്ടോ വെട്ടിമാറ്റിയ സംഭവത്തില്‍
കെ.പി.എസ്.ടി.എ കുന്നുമ്മല്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍
പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന കൗണ്‍സിലര്‍ ഇ. ഉഷ
സംഗമം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ടി. സുധീരന്‍
അധ്യക്ഷത വഹിച്ചു. കെ ആര്‍ അഖില്‍, ഹരികൃഷ്ണന്‍ ടി.വി രാഹുല്‍, പി.സാജീദ്,
ഹരിപ്രസാദ് എസ് എസ്, അമല്‍ കൃഷ്ണന്‍, രാകേഷ്, സുധീര്‍ അരൂര്‍, വി.ഹാരിസ്, എ. വിഷ്ണു
എന്നിവര്‍ പ്രസംഗിച്ചു.
















