
കൊയിലാണ്ടി: റെയില്‍വെ ആര്‍പിഎഫ്‌ന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ ലെവല്‍ക്രോസ് അവേര്‍ണസ് ക്ലാസ് നടത്തി. ആനക്കുളങ്ങര റെയില്‍വെ
ലെവല്‍ക്രോസിലായിരുന്നു ക്ലാസ്. ഗേറ്റ് അടക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്താതെ പോവുന്നത് വ്യാപകമാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാഹനയാത്രക്കാര്‍ക്കായി ബോധവല്‍ക്കരണം നടത്തിയത്. ഗേറ്റ് അടച്ചു കഴിഞ്ഞാല്‍ ഹമ്പിനു പിന്നിലായി വാഹനങ്ങള്‍ നിര്‍ത്തണം എന്ന നിയമം അനുസരിക്കാതെ വരുന്ന വാഹനങ്ങള്‍ റെയില്‍വെ ഗെയിറ്റിന് ഇടിച്ച് അപകടങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. ഇത്തരം സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുകയും വാഹനം
കണ്ടുകെട്ടുകയും ഒപ്പം ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്ന തരത്തിലാവും നടപടി.
റെയില്‍വെ ഡിവിഷണല്‍ എഞ്ചിനീയര്‍ പി.ജവഹര്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ സി.സന്ദീപ്, ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അജിത്, ആര്‍പിഎഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ധന്യ, ബിനീഷ്, കോഴിക്കോട് സിഗ്‌നല്‍ എഞ്ചിനീയര്‍ വാജിദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബോധവല്‍ക്കരണ ക്ലാസ്.
















