
വടകര: ഡീസലിന് അടിക്കടിയുണ്ടാകുന്ന വിലവര്‍ധന ബസ് സര്‍വീസിനെ പ്രതിസന്ധിയിലാക്കിയതായി വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍
നേതൃത്വം. ജില്ലകള്‍ തോറും നടക്കുന്ന സമരത്തിന്റെ ഭാഗമായി നാളെ (തിങ്കള്‍) വടകര ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ബസ് ഉടമകള്‍ ധര്‍ണ നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി സമരം ഉദ്ഘാടനംചെയ്യും.
ദിനംപ്രതിയുള്ള ഡീസല്‍ വിലവര്‍ധനവില്‍ ബസ് രംഗം നട്ടംതിരിയുന്ന സ്ഥിതിയാണെന്ന്
ഇവര്‍ പറഞ്ഞു. വില്‍പന നികുതിയില്‍ കുറവ് വരുത്തിയാല്‍പോലും അതിജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഒരാഴ്ചക്കുള്ളില്‍ എട്ട് രൂപയോളമാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കുമ്പോള്‍ സ്വകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കും. സ്വകാര്യ ബസുകളില്‍ 60 ശതമാനം സ്ത്രീ യാത്രക്കാരാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
വടകരയില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം തിരിച്ചടിയായെന്ന് അസോസിയേഷന്‍
ഭാരവാഹികള്‍
പറഞ്ഞു. മതിയായ സംവിധാനം ഒരുക്കാതെയാണ് ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് പഴയ സ്റ്റാന്റിലേക്ക് മാറ്റിയതെന്നും ഗതാഗതകുരുക്ക് രൂക്ഷമാകാന്‍ ഇടയാക്കിയ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞമ്മദ് സെല്‍വ, സെക്രട്ടറി എ.പി.ഹരിദാസന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം ഉഷസ് ഗോപാലന്‍, മുന്‍ സെക്രട്ടറി കെ.കെ. ഗോപാലന്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റ് കെ.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

LDC LP/UP Free Seminar
LDC & LP/UP പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ച് ഓര്‍ത്ത് ആശങ്കയിലാണോ?
നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും മന്‍സൂര്‍ സര്‍ (Mansoor Sir) നേരിട്ട് മറുപടി നല്‍കുന്നു.
Xylem PSC-യോടൊപ്പം നിങ്ങളുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെക്കൂ. ??
Google Form – https://forms.gle/vBSGgyPpJV5nBufP7















