
കൊയിലാണ്ടി: ശക്തിയായി മഴ പെയ്താല്‍ നന്തിയിലെ കടകളും പള്ളിയും മറ്റ് സ്ഥാപനങ്ങളും വെള്ളത്തിനടിയിലാകുന്ന അവസ്ഥയ്ക്ക് പരിഹാരമാവുന്നു. വ്യാപാരി വ്യവസായി
ഏകോപന സമിതി നന്തി യൂണിറ്റ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കെ.പ്രവീണ്‍കുമാര്‍ എംഎല്‍എ
കളക്ടറുമായി സംസാരിച്ചു. ഇതിന്റെ തുടര്‍ച്ചയായി എന്‍എച്ചിന്റെയും പൊതുമരാമത്തിന്റെയും വാഗാഡ് കമ്പനിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് എംഎല്‍എ മുഖാന്തരം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ക്ക് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എം.പി.അഖില, രണ്ടാംവാര്‍ഡ് മെമ്പര്‍ അനസ്, സംഘടനാ ഭാരവാഹികളായ പവിത്രന്‍ ആതിര, സനീര്‍ വില്ലങ്കണ്ടി, സുരേഷ് ഒറിയ, കെ.വി.കെ സുബൈര്‍, എം കെ മുഹമ്മദ്, വിശ്വന്‍ തുടങ്ങിയവര്‍ എംഎല്‍എയെ അനുഗമിച്ചു.
















