
കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികള്‍ക്ക് വിലക്ക്. ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ ജില്ലയില്‍ റെഡ്
അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഡിടിപിസിയുടെ കീഴിലുള്ള വെള്ളച്ചാട്ടങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള മറ്റു കേന്ദ്രങ്ങളും അടച്ചിടാനാണ് നിര്‍ദേശം. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സഞ്ചാരികള്‍ക്കും ഇവിടേക്ക് പ്രവേശനമുണ്ടാകില്ല. വിനോദ സഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലങ്ങാട് മേഖലയില്‍നിന്ന് ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനും കലക്ടര്‍ ഉത്തരവിട്ടു.
















