
അരൂര്‍: മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ റോഡ് പണി മുഴുമിക്കാത്തത് ജനത്തിന് ദുരിതമായി. മഴ പെയ്താല്‍ കഷ്ടപ്പാടന് മാറ്റമില്ല.
കുളങ്ങരത്ത്-അരൂര്‍-തീക്കുനി റോഡില്‍ വെള്ളം കയറി വാഹന ഗതാഗതം ദിവസങ്ങളോളം
പാടേ നിലക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് പൊതുമരാമത്ത് വകുപ്പ് റോഡ് പരിഷ്‌കാരിക്കാന്‍ തീരുമാനിച്ചത്. വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗം ഉയര്‍ത്താനും ഡ്രെയിനേജ് നിര്‍മിക്കാനും ഫണ്ട് അനുവദിച്ച് കരാര്‍ നല്‍കിയതാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയില്ല. അങ്ങിങ്ങായി ഡ്രെയിനേജ് നിര്‍മ്മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. ഇതുമൂലം
ചെറിയ മഴക്ക് പോലും റോഡില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. ഒഴുകി പോകാള്‍ വഴി ഇല്ലാത്തത് ദുരിതം വിതക്കുകയാണ്. വ്യാഴാഴ്ച പെയ്ത മഴയെ തുടര്‍ന്ന് വാഹനയാത്രക്കാരും കാല്‍ നടയാത്രക്കാരും പ്രയാസപ്പെട്ടു. അടിയന്തിരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മഴക്കാലം ദുരിത പൂര്‍ണമാവുമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു.
















