
കല്‍പറ്റ: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ വയനാട്ടിലും കോഴിക്കോട്ടും പോസ്റ്റര്‍. മുഖ്യമന്ത്രി
സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ലെന്നാണ് പോസ്റ്റര്‍. വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നും ഹൈക്കമാന്‍ഡിന് പോസ്റ്ററുകളില്‍ മുന്നറിയിപ്പ് നല്‍കുന്നു. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇതൊരു ഭീഷണി അല്ലെന്നും വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും പോസ്റ്ററിലുണ്ട്.
കെ.സി.വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്. കെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ ജനത്തിന്
സ്വീകാര്യനല്ലെന്ന് പോസ്റ്ററില്‍ പറയുന്നു. ജയിക്കാനായി മാത്രം വയനാട്ടിലേക്ക് വരരുത്. ജനം നിങ്ങളോട് പൊറുക്കില്ലെന്നും കോഴിക്കോട്ട് കാരശേരിയിലെ പോസ്റ്ററിലുണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമാണ് കാരശേരി.















