തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച ചേരും. രാവിലെ 11ന് ആണ് യോഗം. യോഗത്തിന് മുന്‍പോ യോഗത്തിലോ
മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉണ്ടാകും. തുടര്‍ന്ന് നിയമസഭാ കക്ഷി നേതാവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. ശനിയാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. അല്‍പസമയം മുന്പ് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശാണ് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടതിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. ഖാര്‍ഗെയുടെ വസതിയിലാണ് ഇരുവരും
കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.















