
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ രണ്ട് നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കോണ്‍ഗ്രസ്
ട്രഷറര്‍ അജയ് മാക്കന്‍ എന്നിവരാണ് എഐസിസി നിരീക്ഷകര്‍. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ രമേശ് ചെന്നിത്തല എന്നിവരാണ് പരിഗണനയില്‍. ഈ മാസം പത്തിനു ശേഷം സത്യപ്രതിജ്ഞ നടത്താനാണ് യുഡിഎഫിലെ ആലോചന.
102 സീറ്റ് വിജയത്തിന്റെ തിളക്കം മങ്ങുന്നതിനു മുമ്പേ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കണം എന്നാണ് യുഡിഎഫിലെ ആലോചന. വിജയത്തിന്റെ ആവേശം നില നില്‍ക്കുമ്പോള്‍ തന്നെ മന്ത്രിസഭാ രൂപീകരണം നടത്താനാണ് നീക്കം. ജയിച്ചുവെന്ന 63
കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കാണ് എന്നറിയുകയാണ് ആദ്യ നടപടി. ഇതിന് മേല്‍നോട്ടം വഹിക്കാനാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരെ നിയോഗിക്കുന്നത്.
നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നിയമസഭാ കക്ഷി യോഗം ചേരും. നിയമസഭ കക്ഷിയോഗത്തിലെ ഭൂരിപക്ഷം അറിഞ്ഞശേഷം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. അതിനുമുമ്പ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിക്കും. തെരഞ്ഞെടുപ്പില്‍ മുന്നണിയെ നയിച്ച
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യമുണ്ട്.
നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷ പിന്തുണ ഉണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശം ഉന്നയിക്കാന്‍ കെ സി വേണുഗോപാല്‍ മുന്നോട്ടുവരും. ജയിച്ചാല്‍ ആലപ്പുഴയില്‍ നിന്ന് തന്നെ നിയമസഭയിലേക്ക് മത്സരിക്കും. സംസ്ഥാനത്തെ സീനിയര്‍ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിക്കും. പാര്‍ലമെന്ററി ബോര്‍ഡ് അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ പിന്തുണ രമേശിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
















