തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ച പ്രധാന സര്‍ക്കാര്‍ അഭിഭാഷകര്‍ രാജിവെച്ചു. അഡ്വക്കറ്റ് ജനറല്‍
കെ.ഗോപാലകൃഷ്ണ കുറുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അഭിഭാഷകരാണ് രാജിക്കത്ത് നല്‍കിയത്. ചീഫ് സെക്രട്ടറി ഡോ. എസ്.ജയതിലകിനാണ് അഡ്വക്കേറ്റ് ജനറല്‍ രാജിക്കത്ത് കൈമാറിയത്. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍മാരായ അശോക് എം.ചെറിയാന്‍, കെ.പി.ജയചന്ദ്രന്‍ എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ.ഷാജി, രാജിക്കത്ത് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറിയത്. സ്റ്റേറ്റ് അറ്റോണി എന്‍.മനോജ് കുമാര്‍ സംസ്ഥാന നിയമ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. ഇതിനും പുറമെ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ ഏതാനും പേരും സര്‍ക്കാരിന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാസെ കിഫ്ബി സിഇഒ സ്ഥാനം കെ.എം.എബ്രഹാം ഒഴിഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് കെ.എം.എബ്രഹാം രാജിക്കത്ത് കൈമാറി. കിഫ്ബി അഡീഷനല്‍ സിഇഒ മിനി ആന്റണിക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.















