തിരുവനന്തപുരം: കേരളത്തില്‍ ഭരണവിരുദ്ധ വികാരത്താല്‍ യുഡിഎഫ് തരംഗം.
വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. നൂറിലധികം സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. 40ല്‍ താഴെയാണ് എല്‍ഡിഎഫിന്റെ ലീഡ്. എന്‍ഡിഎ 2 സീറ്റുകളില്‍ വിജയം ഉറപ്പിച്ചു. എല്‍ഡിഎഫിന്റെ കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യ അഞ്ച് റൗണ്ടുകളില്‍ പിന്നിലാക്കി യുഡിഎഫിന്റെ അഡ്വ. വിപി അബ്ദുള്‍ റഷീദ് വന്‍ മുന്നേറ്റം നടത്തി. വോട്ടെണ്ണല്‍ തുടങ്ങി ഏഴാം റൗണ്ടിലാണ് പിണറായി ആദ്യമായി ലീഡിലേക്ക് എത്തിയത്. പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനും തളിപ്പറമ്പില്‍ ടികെ ഗോവിന്ദനും വിജയം ഉറപ്പാക്കി. അമ്പലപ്പുഴയില്‍ ജി സുധാകരനും ഞെട്ടിച്ചു. പാര്‍ട്ടി വിട്ട് യുഡിഎഫ്
സ്വതന്ത്രരായി മത്സരിക്കുന്ന ഇവരുടെ മുന്നേറ്റവും സിപിഎമ്മിന് കനത്ത തിരിച്ചടയായി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ എന്നിവര്‍ക്കൊക്കെ തിരിച്ചിടി നേരിട്ടു. യുഡിഎഫ് ക്യാമ്പ് ഇതിനോടകം തന്നെ വിജയഹ്ലാദം ആരംഭിച്ചു. മധുരം വിതരണം ചെയ്തും മറ്റുമാണ് ആഘോഷം.
















