കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്നു. ധര്‍മടത്ത് ക്യാപ്റ്റന്‍ വരെ
പിന്നിലാകുന്ന ഫലമാണ് പുറത്തുവരുന്നത്.
ഇടതുകോട്ടയില്‍ നാല് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ പിണറായി വിജയന്‍ 2812 വോട്ടുകള്‍ക്ക് പിന്നിലാണ്. യുഡിഎഫിന്റെ അഡ്വ. വി.പി. അബ്ദുല്‍ റഷീദ് 23,527 വോട്ടുകള്‍ നേടി മുന്നിലാണ്. പിണറായിക്ക് 20,715 വോട്ടുകളാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ മുന്നിലെത്തിയ പിണറായി പിന്നീടുള്ള രണ്ട് റൗണ്ടിലും പിറകില്‍ പോയി. സിപിഎം ശക്തി കേന്ദ്രമായ ചെമ്പിലോട് പഞ്ചായത്തിലടക്കം മുഖ്യമന്ത്രിക്ക് അടിതെറ്റി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3500 വോട്ടിന് ലീഡ് ചെയ്തയിടത്താണ് പിണറായി ഇത്തവണ പിറകില്‍ പോയിരിക്കുന്നത്.
















