കൊച്ചി: കേരളത്തില്‍ മൂന്നിടത്ത് താമര വിരിഞ്ഞു. നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തും
ബിജെപി വിജയിച്ചു. ചാത്തന്നൂരിലാണ് ആദ്യ വിജയം. ഇവിടെ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബിജെപിയുടെ ബി ബി ഗോപകുമാര്‍ 4012 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഐയുടെ ആര്‍ രാജേന്ദ്രനെയാണ് ഗോപകുമാര്‍ പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സസ്പെന്‍സ് നിലനിര്‍ത്തിയ മണ്ഡലമാണ് ചാത്തന്നൂര്‍. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് ഗോപകുമാറിന്റെ വിജയം. ഇതിന് മുന്‍പ് നേമം മണ്ഡലത്തിലാണ് എന്‍ഡിഎ വിജയിച്ചത്. 2106ല്‍ ബിജെപിയുടെ
ഒ. രാജഗോപാലാണ് വിജയിച്ച് നിയമസഭയില്‍ എത്തിയത്. ഇത്തവണ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ നേമം തിരിച്ചുപിടിച്ചിരിക്കുകയാണ്. 3800 വോട്ടുകള്‍ക്കാണ് വിജയം. മന്ത്രി വി. ശിവന്‍കുട്ടിയെയും കെ.എസ്. ശബരീനാഥനെയുമാണ് രാജീവ് ചന്ദ്രശേഖര്‍ തോല്‍പിച്ചത്.
കഴക്കൂട്ടത്തും ബിജെപി ജയിച്ചു. അവസാന നിമിഷമാണ് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ അട്ടിമറി വിജയം നേടിയത്. 20 വോട്ടിനാണ് കടകംപള്ളി സുരേന്ദ്രനെ വി.മുരളീധരന്‍ മറിടന്നത്.
















