
ഓര്‍ക്കാട്ടേരി: ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ഓര്‍ക്കാട്ടേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
പതിനാറ് ടീമുകള്‍ ങ്കെടുത്ത മത്സരത്തില്‍ ഫാല്‍ക്കണ്‍ വരിക്കോളി ജേതാക്കളായി. ലോര്‍ഡ്‌സ് ഹീറോസ് മഞ്ഞക്കുളം റണ്ണേഴ്‌സ് അപ്പായി.
്ഡിവൈഎഫഐ ബ്ലോക്ക് സെക്രട്ടറി കെ. ഭഗീഷ് ഉദ്ഘാടനം ചെയ്തു. സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷും ഓര്‍ക്കാട്ടേരി ലോക്കല്‍ സെക്രട്ടറി ആര്‍.കെ. സുരേഷും സമ്മാനദാനം നിര്‍വഹിച്ചു. ആകാശ് രാജ് കെ.പി, ശ്രീശാന്ത്.എം.എന്‍, നിധിന്‍.ജെ എന്നിവര്‍ സംസാരിച്ചു.
















