
കക്കട്ടില്‍: വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും പുറമേ സ്‌കേറ്റിംഗിലും പരിശീലനം തുടങ്ങി. സ്‌കൂളിലെ കായിക അധ്യാപകനും
മുന്‍ കേരള ടീം റോള്‍ ബോളിംഗ് താരവുമായ കാര്‍ത്തിക് സുരേന്ദ്രനാണ് പരിശീലനം നല്‍കുന്നത്. നേരിട്ട് പരിചയമില്ലാത്ത സ്‌കേറ്റിംഗില്‍ കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുക്കുന്നു.
ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് പുറമേ 5 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. സ്‌കൂളിലെ തന്നെ കായിക അധ്യാപകന്‍ പി.സി. സന്തോഷിന്റെ നേതൃത്വത്തില്‍ ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ പരിശീലനങ്ങളും നടന്നു വരുന്നു. 70 ഓളം
കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ ആദ്യം ആരംഭിച്ച പരിശീലനങ്ങള്‍ കനത്ത വെയിലിന്റെ സാഹചര്യത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.















