വടകര: വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ച പ്രതിപക്ഷ മുന്നണികളുടെ
നിലപാടിനെതിരെ മഹിളാമോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാ മുന്നേറ്റ യാത്ര സംഘടിപ്പിച്ചു. പ്രതിപക്ഷ മുന്നണികള്‍ വനിതാ
സംവരണ ബില്‍ തടഞ്ഞത് സ്ത്രീകളോടുള്ള അനീതിയാണെന്ന് മഹിളാ മോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ദീപ കുനിയില്‍ പറഞ്ഞു. വടകര ചത്വരത്തില്‍ മഹിളാ മുന്നേറ്റ യാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഈ ബില്‍ അനിവാര്യമാണെന്നും അതിനെ അട്ടിമറിക്കുന്ന നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്നും അവര്‍ പറഞ്ഞു. മഹിളാ മുന്നേറ്റ യാത്രയില്‍ നിരവധി വനിതാ പ്രവര്‍ത്തകര്‍ പങ്കെടുത്തു. വനിതാ സംവരണം നടപ്പാക്കുക, സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് യാത്ര നടന്നത്. പൊതുസമ്മേളനത്തില്‍ മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പി.പി.ഇന്ദിര അധ്യക്ഷത വഹിച്ചു. എസ്‌സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി.ബിനീഷ് മുഖ്യപ്രഭാഷണം നടത്തി. മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ നിഷാ മിനീഷ്, ബിന്ദു പതേരി, ജയ സുധ, ശോഭാ സദാനന്ദന്‍, മഹിളാമോര്‍ച്ച വടകര മണ്ഡലം പ്രസിഡന്റ് ശുഭപ്രഭ, റീന കൗസ്തുഭം, ബീന മോളി, സി.കെ.ലീല, സിനി ബിജു കൃഷ്ണന്‍, അനിത ചന്ദ്രന്‍, കമല, ശ്രീകല അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.















